അപർണ്ണ ബാലമുരളി നായികയാകുന്ന ത്രില്ലർ ചിത്രം ഇനി ഉത്തരത്തിന്റെ ട്രൈലെർ

0
154

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിങ്ങി. ദേശിയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്.കലാഭവൻ ഷാജോൺ,ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു. ഇനി ഉത്തരം ഈ മാസം പ്രദർശനത്തിനെത്തും.

എ ആൻ്റ് വി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.ജിതിൻ ഡി കെയാണ് എഡിറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകറും വിനോഷ് കൈമളും ചേർന്നാണ്. അരുൺ മോഹനനാണ് കലാസംവിധാനം നിർവ്വഹിക്കുന്നത്. മേക്കപ്പ് ജിതേഷ് പൊയ്യ കൈകാര്യം ചെയ്യുന്നു. ധന്യ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്.
ഒരു ത്രില്ലർ ചിത്രമാണ് ഇനി ഉത്തരം