ദൃശ്യത്തിലെ സഹദേവന് ശേഷം ഷാജോണിന്റെ മറ്റൊരു വ്യത്യസ്ത പോലീസ് കഥാപാത്രവുമായി ഇനി ഉത്തരം

0
113

പ്രേക്ഷകരുടെ മനസ്സിൽ കലാഭവൻ ഷാജോൺ എന്ന താരം ചിര പ്രതിഷ്ഠ നേടിയത് ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ കലാഭവൻ ഷാജോൺ നമ്മുക്ക് മുന്നിലെത്തി. അപർണ്ണ ബാലമുരളി നായികയാകുന്ന ഇനി ഉത്തരം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം എത്തുന്നുണ്ട്.

ഒരു പോലീസ് വേഷത്തിലാണ് അദ്ദേഹം ഇനി ഉത്തരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് എന്നാണ് ചിത്രത്തിലെ വേഷത്തിനെ കുറിച്ചു അണിയറ പ്രവർത്തകർ പറയുന്നത്. “ഇനി ഉത്തരം” ഒക്ടോബറിൽ പ്രദർശനത്തിനെത്തും. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത്ത് – ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി വടക്കേവീട്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്‌ടർ ദീപക് നാരായൺ.