1989 ൽ ഉത്തരം 2022 ൽ മലയാള ത്രില്ലർ സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ഇനി ഉത്തരം!!

0
628

മലയാള സിനിമയിലെ ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലർ ഏതെന്നു ചോദിച്ചാൽ ഉത്തരം എന്ന സിനിമ ഇരിക്കുന്ന തട്ട് തന്നെയാകും താഴ്ന്നു ഇരിക്കുക. അത്രമേൽ ഒരു കൾട്ട് സ്റ്റാറ്റസ് ഈ ചിത്രം നേടിയിട്ടുണ്ട് എന്ന് മാത്രമല്ല അത് കലാപരമായ അതിന്റെ മികവ് കൂടെ കൊണ്ടാണ്.പവിത്രൻ സംവിധാനം ചെയ്ത ഉത്തരം റീലീസ് ആയത് 1989 ലാണ്.മലയാള സിനിമയിലെ ഇൻവെസ്റ്റിഗറ്റീവ് ത്രില്ലറുകൾ എടുത്താൽ അതിൽ നിന്നെല്ലാം മാറി നടന്ന ഒന്നായിരുന്നു ചിത്രം.എം ടി വാസുദേവൻ നായർ എന്ന മഹാനായ എഴുത്തുകാരന്റെ തൂലികയിൽ നിന്നു പിറന്ന അമൂല്യ രത്നം.

ഇരുപത്തി മൂന്നു വർഷങ്ങൾക്ക് ശേഷം ഇനി ഉത്തരം എന്ന സിനിമ റീലീസിനായി ഒരുങ്ങുമ്പോൾ രണ്ട് സിനിമകളും തമ്മിലുള്ള സാമ്യതകളും ചർച്ചയാകുകയാണ്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. സെലീന ജോസഫ് എന്ന സ്ത്രീയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ഉത്തരം മുന്നോട്ട് പോകുന്നത് എങ്കിൽ ഇനി ഉത്തരം അപർണ്ണ ബാലമുരളിയുടെ ജാനകി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി മുന്നോട്ട് പോകുന്നു. സിനിമയുടെ ഡണ്ണിറ്റ് സ്വഭാവവും ഏറെ ശ്രദ്ധേയമാണ്. അണിയറ വൃത്തങ്ങളിൽ നിന്നും സിനിമ ലോകത്തെ മറ്റു പ്രവർത്തകരിൽ വരുന്ന റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ ഇനി ഉത്തരം അത്രമേൽ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്.

സെപ്റ്റംബർ പതിനാറിനു ചിത്രം തീയേറ്ററുകളിൽ എത്തും. ഉത്തരം എന്ന ക്ലാസ്സിക്ക് സിനിമ പോലെ ഇനി ഉത്തരവും കാലത്തിന്റെ കടലാസ്സിൽ മുദ്ര പതിപ്പിക്കുമോ എന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ഉയരുകയാണ്. ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.