ഗോപി സുന്ദറിനൊപ്പം അമൃത!! “അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്..”

0
850

സംഗീത സംവിധായകന്‍ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ വൈറലാകുകയാണ്. ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒട്ടേറെ കമെന്റുകൾ വരുന്നുണ്ട്.

“പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടികുറിപ്പോടു കൂടിയാണ് ഗോപി സുന്ദർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രം പങ്കുവച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണോ ചിത്രം നല്‍കുന്നത്..? ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ഒട്ടേറെയാളുകള്‍ കമന്റ് ചെയുന്നത്.