25 വയസുള്ള ഒരു പയ്യന് ചെയ്യാൻ പറ്റാത്ത കാര്യമാണ് മമ്മൂട്ടി ഷൈലോക്കിൽ ചെയ്തത് ! ഗോകുലം ഗോപാലൻമമ്മൂട്ടി നായകനായ ഷൈലോക്ക് മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. പൂർണമായും ഒരു ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രം മമ്മൂട്ടി അജയ് വാസുദേവ് ടീമിന്റെ മൂന്നാമത്തെ ചിത്രമാണ്. ജോബി ജോർജ് ആണ് ചിത്രത്തിന്റർ നിർമ്മാതാവ്. മമ്മൂട്ടിയുടെ ഊർജമാണ് ചിത്രത്തിന്റെ നട്ടെല്ല്. ബോസ്സ് എന്ന ഫൈനാൻസിയർ കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചു സിനിമ നിർമ്മാതാവ് ഗോകുലം ഗോപാലൻ രംഗത്ത് വന്നിരിക്കുകയാണ്. 25 വയസായ ഒരു പയ്യന് പോലും ചെയ്യാൻ പറ്റാത്ത കാര്യമാണ് മമ്മൂട്ടി ഷൈലോക്കിൽ ചെയ്തത് എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. രാമു കാര്യാട്ട് സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്ത വേദിയിൽ വച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിനടുത് മമ്മൂട്ടിയും ഉണ്ടായിരുന്നു.

ആറാം ദിനത്തിലേക്ക് കടക്കുമ്പോളും ഷൈലോക്കിനു സ്റ്റഡി കളക്ഷൻ ഇപ്പോഴുമുണ്ട്. ആദ്യ നാല് ദിനങ്ങളിൽ നിന്നു മാത്രം നാനൂറു എക്സ്ട്രാ ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന് തിരകഥ ഒരുക്കിയത്. സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രണദീവ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. തമിഴ് താരം രാജകിരണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബൈജു, സിദ്ദിഖ്, ഹരീഷ് കണാരൻ, ഷാജോൺ, മീന എന്നിവരാണ് മറ്റു വേഷങ്ങളിൽ ഉള്ളത്.

Comments are closed.