കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിന്റെ ‘ഗോസ്റ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
107

കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. പാൻ ഇന്ത്യൻ ഫിലിമായി ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഹീസ്റ്റ് ത്രില്ലറാണ്. ‘ബിർബൽ’ എന്ന ഹിറ്റ് കന്നഡ ചിത്രമൊരുക്കിയ ശ്രീനിയാണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ നേതാവും നിർമ്മാതാവുമായ സന്ദേഷ് നാഗരാജ് ചിത്രം നിർമ്മിക്കുന്നു.കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായി ‘ ഗോസ്റ്റ് ‘ പുറത്ത് വരും.

ശിവരാജ്കുമാറിന്റെ പിറന്നാൾ ദിനമായ ജൂലൈ 12 ന് കന്നഡയിലെ മറ്റൊരു സൂപ്പർതാരം കിച്ച സുദീപ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തത്. മസ്തി, പ്രസന്ന എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കെ ജി എഫ് ഫെയിം ശിവകുമാർ ആണ് കലാ സംവിധാനം. അർജുൻ ജന്യ സംഗീതം സംവിധാനം നിർവഹിക്കുന്നു. ഓഗസ്റ്റ് അവസാനം മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്