പിറന്നാൾ ദിനത്തിൽ ഫുക്രുവിനെ ഫോൺ വിളിച്ചു ഞെട്ടിച്ചു മോഹൻലാൽ

0
79

ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമം വളരെയധികം പോപ്പുലർ ആയതോടെ നിരവധി പ്രതിഭകളെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. നിരവധി ടിക്ക് ടോക്ക് ആർട്ടിസ്റ്റുകൾ ശ്രദ്ധേയരാകുകയും, മൊബൈൽ സ്‌ക്രീനിൽ നിന്ന് സിനിമയുടെ ലോകത്തേക്ക് എത്താൻ വരെ അവർക്ക് സാദ്ധ്യതകൾ ഉയരുകയും ചെയ്തു. ടിക് ടോക് കലാകാരന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫുക്രൂ. തന്റെ വിഡിയോകളിലൂടെ ആരാധകരെയും നിരവധി വിമര്ശകരെയും ഫുക്രു നേടി

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെ ഫുക്രൂ കൂടുതൽ പ്രശസ്തനായി. ഫുക്രൂവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, സോഷ്യൽ മീഡിയയിലൂടെയും മറ്റും താരത്തിന് ഒരുപാട് ആശംസകൾ ലഭിച്ചു. എന്നാൽ ലോക്ക് ഡൌൺ കാരണം വീട്ടിൽ തന്നെയിരുന്ന താരത്തിനു ലഭിച്ച ഒരു ആശംസ കേട്ട് ഫുക്രൂ ഞെട്ടി. സൂപ്പർതാരം മോഹൻലാൽ ആയിരുന്നു ഫുക്രൂവിനു പിറന്നാൾ ആശംസകൾ നേർന്നത്. മോഹൻലാൽ ശബ്ദ സന്ദേശത്തിലൂടെ ആണ് ഫുക്രൂവിനു ജന്മദിനാശംസകൾ നേർന്നത്

ഫുക്രൂ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ നൽകിയ ആശംസ പങ്കു വച്ചു. തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വലുത് എന്നു കുറിച്ചാണ് താരം ഓഡിയോ പങ്കു വച്ചത്. ഓഡിയോയിലെ മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെപിറന്നാൾ ആണെന്ന് അറിഞ്ഞു. എല്ലാ വിധ ആശംസകളും, ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും, നല്ല ബെര്‍ത്ത് ഡേയായി മാറട്ടെ. വീട്ടില്‍ തന്നെയിരിക്കുക, പുറത്തൊന്നും പോകേണ്ട, അടുത്ത ബെര്‍ത്ത് ഡേ വളരെ നന്നായി കൊണ്ടാടാം.. ലാലാണ് മോഹന്‍ലാല്‍’