ഫുക്രൂവിനു വധ ഭീഷണി !! അക്കൗണ്ട് ഹാക്ക് ചെയ്തു !!

0
156

ടിക് ടോക്കിലുടെ ആണ് ഫുക്രൂ പ്രശസ്തനാകുന്നത്. പിന്നിട് ഫുക്രൂ ബിഗ് ബോസ്സിന്റെ രണ്ടാം സീസണിൽ എത്തുകയുണ്ടായി. ആരാധകരെക്കാളും വിമർശകരെ ആണ് ഫുക്രൂവിനു ആ പ്രോഗ്രാമിൽ നിന്നു ലഭിച്ചത്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഫുക്രൂവിനു എതിരെ ഉണ്ടായത്. തനിക്ക് വധ ഭീഷണി വരെ ലഭിക്കുന്നു എന്നും തന്റെ ഇൻസ്റ്റ അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഫുക്രൂ പറയുന്നത്. ഫുക്രുവിന്റെ വാക്കുകൾ ഇങ്ങനെ

“ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല. എങ്കിലും പറയുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി. അതില്‍ നിന്നും ഞാനിടാത്ത പല കമന്റ്‌സും പോയി. ഇതിന് മുന്‍പ് ഞാന്‍ ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും കുറേ ആളുകള്‍ ഒന്നിച്ചിരുന്ന് റിപ്പോര്‍ട്ട് അയച്ച് എന്റെ അക്കൗണ്ട് കളഞ്ഞിരുന്നു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഇപ്പോള്‍ ഹാക്ക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക്ക് ചെയ്ത സമയത്ത് നിങ്ങളോട് പറയാതെ ഇരുന്നത് അവര് എന്തെങ്കിലും ചെയ്ത് കളയുമെന്ന പേടി കൊണ്ടാണ്.

എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. എന്റെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകള്‍ വരാറുണ്ട്. അതില്‍ വധഭീഷണി വരെയുണ്ട്. എല്ലാം അതിന്റെ സ്പീരിറ്റിലാണ് ഞാന്‍ എടുക്കുന്നത്.”