ഫോറൻസിക്ക് ട്രൈലെർസെവൻത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോളും, അനസ് ഖാനും ചേർന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോറൻസിക്’. കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ലാബിലെ മെഡിക്കൽ നിയമ ഉപദേശകനായ സാമുവൽ ജോൻ കാട്ടുക്കാരൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസാണ് നായിക.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

Comments are closed.