ടൊവീനോ തോമസ്‌ : അഖിൽ പോൾ – അനസ്‌ ഖാൻ ; രാജു മല്ല്യത്ത്‌ ചിത്രം ‘ഐഡന്റിറ്റി’

0
164

കൊറോണയോട്‌ അനുബന്ധിച്ചുള്ള ലോക്ക്ഡൗണിനു മുൻപ്‌ അവസാനമായി തിയറ്റർ വിജയം സ്വന്തമാക്കിയ മലയാള ചലച്ചിത്രമായിരുന്നു ഫോറൻസിക്ക്‌.
ഫോറൻസിക്കിനു ശേഷം സംവിധായകർ അഖിൽ പോൾ,അനസ്‌ ഖാൻ നിർമ്മാതാവ്‌ രാജു മല്ല്യത്ത്‌ നായകൻ ടൊവിനോ തോമസ്‌ എന്നിവർ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണു ‘ഐഡന്റിറ്റി’.

ടൊവിനോയുടെ നായികയായ്‌ മഡോണ സബാസ്റ്റ്യൻ അഭിനയിക്കുന്ന ഐഡന്റിറ്റി
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്‌, സെഞ്ച്വറി കൊച്ചുമോൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്നു.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ബിഗ്‌ ബഡ്ജറ്റ്‌ ചിത്രത്തിന്റെ ഷൂട്ടിഗ്‌ എറണാകുളം,ബാംഗ്ലൂർ, മൗറീഷ്യസ്‌
എന്നിവിടങ്ങളിലായ്‌ ചിത്രീകരണം നടക്കുന്ന ചിത്രം സെഞ്ച്വറി 2023ൽ തിയറ്ററുകളിൽ എത്തിക്കും.