തല വലുതായാലോ എന്ന് വിചാരിച്ചിട്ടാകും വാപ്പച്ചി ഒരു അഭിപ്രായവും പറയാറില്ല !!ദുൽഖർ

0
383

ദുൽഖർ സൽമാൻ ഇന്ന് ഒരു സിനിമ നടൻ മാത്രമല്ല. ഒരു നിർമ്മാതാവ് കൂടെയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആണ് ദുൽഖർ നിർമ്മാതാവാകുന്നത്. ചിത്രത്തിലൊരു പ്രധാന വേഷത്തിൽ ദുൽഖർ അഭിനയിക്കുന്നുമുണ്ട്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം. തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം

താൻ നിർമ്മിച്ച ചിത്രം കണ്ടു ഉമ്മച്ചി നല്ല അഭിപ്രായം പറഞ്ഞെന്നും എന്നാൽ വാപ്പച്ചി പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാറില്ല എന്നും ദുൽഖർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇന്റർവ്യൂയിൽ പറഞ്ഞു. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ

‘എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ അദ്ദേഹം താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.’

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. കല്യാണിയും പ്രെസ്സ് മീറ്റിൽ പങ്കെടുത്തിരുന്നു. അച്ഛൻ സിനിമ കണ്ടില്ലെന്നും എന്നാൽ കണ്ട ആളുകൾ ഒരുപാട് പേർ അച്ഛന് മെസ്സേജ് ചെയ്തു എന്നും കല്യാണി പറയുന്നു. മെസ്സേജുകൾ വായിച്ച ശേഷം അച്ഛൻ ആദ്യമായി തനിക്കൊരു മെസ്സേജ് അയച്ചു എന്നും അത് ഐ ആം പ്രൗഡ് ഓഫ് യു എന്നായിരുന്നു എഴുതിയിരുന്നതെന്നും കല്യാണി പറഞ്ഞു