അന്ന് ഇതിലും ഗ്ലാമറസ് ആയ വേഷമാണ് ഞാൻ അണിഞ്ഞത് !! ദീപ്തി സതിലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ നീനയിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് ദീപ്തി സതി. പാതിമലയാളി കൂടിയായ ദീപ്തി മുംബൈയിൽ ആണ് ജനിച്ചു വളർന്നത്. അഞ്ചു വർഷമായി സിനിമ മേഖലയിൽ സജീവമാണ് ദീപ്തി. ഗ്ലാമർ വേഷങ്ങളിലും ദീപ്തി എത്താറുണ്ട്. അടുത്തിടെ ഒരു ചിത്രത്തിൽ ബിക്കിനി വേഷത്തിൽ എത്തിയതിനു താരം സദാചാരക്കാരിൽ നിന്നും ഏറേ പഴി കേട്ടിരുന്നു. എന്നാൽ അതൊന്നും ദീപ്തി കാര്യമാക്കുന്നില്ല. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ദീപ്തി പറഞ്ഞതിങ്ങനെ

അവർ പറയാനുള്ളത് പറയട്ടെ എന്റെ ജോലി അഭിനയിക്കുക എന്നതാണ്. അത് നൂറുശതമാനം അർപ്പണബോധത്തോടെ ഞാൻ ചെയ്യും. അതിൽ ഈർഷ്യയുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ. അതൊന്നും എന്നെ ബാധിക്കുന്നില്ല. ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളിൽ കുളിക്കുന്ന രംഗത്തിൽ അതല്ലാതെ ചുരിദാർ ധരിക്കാൻ കഴിയില്ലല്ലോ. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകൾ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോൾ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലർക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ മിസ്സ് ഇന്ത്യ മത്സരാർഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.

ആദ്യ സിനിമയ്ക്കുതന്നെ മുടി മുറിച്ചതിൽ യാതൊരു വിഷമവും തോന്നിയിട്ടില്ല. കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുൻഗണന. ടോം ബോയ് ലുക്കുള്ള, മുടി മുറിച്ച് ബൈക്ക് ഓടിക്കുന്ന തരം കഥാപാത്രങ്ങളാണ് തേടിയെത്തിയതിൽ ഭൂരിഭാഗവും. ‘നീന’യിൽ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങൾ ചെയ്യാനാകിലല്ലോ. അതുകൊണ്ട് അവയെല്ലാം നിരാകരിച്ചു

Comments are closed.