എന്റെ ഫോട്ടോ ആവശ്യപ്പെട്ടു കത്ത് അയച്ചവർക്ക് ഞാൻ കൂലികത്തു അയച്ചിട്ടുണ്ട് !! കുഞ്ചാക്കോ ബോബൻഅനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കൂടു കൂട്ടിയ താരമാണ് കുഞ്ചാക്കോ ബോബൻ. 23 വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ ചാക്കോച്ചൻ സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്തുന്നുണ്ട്. ഒരുകാലത്തു ഒരുപാട് ആരാധികമാർ ഉണ്ടായിരുന്ന ഒരാളാണ് ചാക്കോച്ചൻ. ആ ആരാധികമാരിൽ ഒരാളെ തന്നെയാണ് ചാക്കോച്ചൻ പിന്നിട് വിവാഹം ചെയ്തതും

ആദ്യകാലത്തു ചാക്കോച്ചൻ ചെയ്തത് ഏറെയും റൊമാന്റിക് ചിത്രങ്ങളാണ്. അത് കൊണ്ട് തന്നെ ഒരു റൊമാന്റിക് ഹീറോ ഇമേജ് ചാക്കോച്ചന് ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ ആരാധികമാരുടെ പ്രണയലേഖനം മൂലം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാണ് ചാക്കോച്ചൻ പറയുന്നത്. രക്തത്തിൽ പോലും പലരും കത്തെഴുതാറുണ്ടായിരുന്നു എന്നും ചാക്കോച്ചൻ പറയുന്നു. ആ കാലഘട്ടത്തെ കുറിച്ചു ചാക്കോച്ചൻ അടുത്തിടെ മനസ് തുറന്നതിങ്ങനെ

സിനിമയിലെത്തിയപ്പോൾ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായിരുന്നു. ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും. അതിൽ ഭൂരിഭാഗവും പ്രണയലേഖനങ്ങളായിരുന്നു. അതിൽ സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾ വരെ നിരവധിയുണ്ട്. ആദ്യകാലത്തൊക്കെ എല്ലാ കത്തുകൾക്കും ഞാൻ മറുപടി അയയ്ക്കാറുണ്ട്. പിന്നീട് അത് വലിയ ബാദ്ധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു.

Comments are closed.