വൺ സൈഡ് ലവേർസ് ആൻതം!!അനുരാഗത്തിലെ ഗാനം പുറത്തിറങ്ങി!!

0
277

പ്രകാശൻപറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ ഒരുക്കുന്ന ചിത്രമായ അനുരാഗത്തിലെ പുതിയ ഗാനം പുറത്ത് വന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെന, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ‘അനുരാഗം’

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവര്‍ ചേർന്നു ചിത്രം നിർമിക്കുന്നു. എഡിറ്റിങ്: ലിജോ പോൾ. മനു മഞ്ജിത്തിനെ കൂടാതെ മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. കലാസംവിധാനം: അനീസ് നാടോടി.ഒൺ സൈഡ് ലവേഴ്‌സ് ആൻതം എന്ന ട്രാക്ക് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.