23 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ തന്റെ ആ ഹിറ്റ് ചിത്രം മോഹൻലാൽ കണ്ടത് ലോക്ക് ഡൌൺ കാലത്ത്

0
126

മലയാള സിനിമയിലെ എവർ ഗ്രീൻ ജോഡിയാണ്‌ പ്രിയദർശനും മോഹൻലാലും. നാൽപതു സിനിമകൾക്ക് മേലെയാണ് പ്രിയദർശനും മോഹൻലാലും ഒന്നിച്ചത്. ഇതിൽ മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റായി മാറി. ഇവരുടെ പുതിയ ചിത്രം കുഞ്ഞാലി മരക്കാർ റീലീസ് ആകാനായി തയാറെടുത്തപ്പോഴാണ് ലോക്ക് ഡൌൺ നിലവിൽ വന്നത്. ലോക്ക് ഡൌൺ സമയം പലരും ക്രിയാത്മകമായി ഉപയോഗിക്കുന്നുണ്ട്. അതിൽ ഒരാൾ തന്നെയാണ് പ്രിയദർശൻ

ഏഷ്യവില്ലേ എന്ന ചാനലിന് അനുവദിച്ചു കൊടുത്ത അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത് ഈ സമയം കൂടുതൽ സിനിമകൾ കാണാനും എഴുതാനും ആണ് ഉപയോഗിക്കുന്നതെന്നാണ്. തന്റെ ചിത്രങ്ങളിൽ ഏത് കാണും എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് തന്റെ പഴയ കോമഡി സിനിമകൾ ആയിരിക്കും കാണുക എന്നും പ്രിയദർശൻ പറഞ്ഞു. തന്നെപോലെ ഒരുപാട് പേർ സിനിമകൾ കാണാൻ വിനിയോഗിക്കുന്നുണ്ട് എന്നും പ്രിയദർശൻ പറഞ്ഞു

” കുറച്ച് ദിവസം മുൻപ് മോഹൻലാൽ വിളിച്ചപ്പോൾ പറഞ്ഞത് ചന്ദ്രലേഖ ആദ്യമായി മുഴുവൻ കണ്ടു തീർത്തു എന്നാണ് ” പ്രിയദർശൻ പറയുന്നതിങ്ങനെ. 23 വർഷങ്ങൾക്ക് മുൻപ് 1997 ൽ ആണ് ചന്ദ്രലേഖ റീലീസ് ആയത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി അത് മാറി പിന്നിട് മലയാള സിനിമയിലെ കോമെടി ക്ലാസിക്കുകളിൽ ഒന്നായിയും വാഴ്ത്തപ്പെട്ടു