പത്തു കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചൻ !! എന്തൊരു എനർജി ആണെന്ന് സോഷ്യൽ മീഡിയ

0
59

ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും പാടി പ്രേക്ഷകരുടെ മനസുകളിലേക്ക് ഓടിക്കയറിയ താരമാണ് കുഞ്ചാക്കോ ബോബൻ. 23 വർഷം നീണ്ട കരിയറിൽ ചാക്കോച്ചൻ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് കൈയടി നേടി. ഇപ്പോഴും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്തുന്നുണ്ട് ചാക്കോച്ചൻ. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അദ്ദേഹം

ഇപ്പോൾ ചാക്കോച്ചൻ സോഷ്യൽ പങ്കു വച്ച ഒരു ചിത്രം വൈറലാണ്. പത്തു കിലോമീറ്റർ ദൂരം സ്റ്റെപ് കയറിയിറങ്ങി വർക്ക്‌ ഔട്ട്‌ ചെയ്തതിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കു വച്ചത്. വീടിനുള്ളിൽ തന്നെയാണ് താരത്തിന്റെ വർക്ക്‌ ഔട്ട്‌. ലോക്ക് ഡൌൺ കാലമായതിനാൽ വീടിനുള്ളിൽ തന്നെയാണ് അദ്ദേഹത്തിന്റ വർക്ക്‌ ഔട്ടും

നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ഈ പ്രായത്തിലും ചാക്കോച്ചന്റെ എനർജിയെ കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. ചാക്കോച്ചന്റെ അവസാന റീലീസ് അഞ്ചാം പാതിരയായിരുന്നു. ചിത്രം ഒരു വമ്പൻ ഹിറ്റായിരുന്നു. പട ആണ് അടുത്ത റീലീസ്