കട്ട ലോക്കൽ മലയാളിയെ പോലെ ന്യൂ ഇയർ ആഘോഷിക്കുന്നത് എങ്ങനെ? ചാക്കോച്ചൻ പറയുംപ്രേക്ഷകരുടെ ഇഷ്ട താരമാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. നല്ല വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ ചാക്കോച്ചൻ തന്റെ പുതിയ ചിത്രത്തിന്റെ റീലീസ് കാത്തിരിക്കുകയാണ് ഇപ്പോൾ. അഞ്ചാം പാതിരാ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്.ചാക്കോച്ചന്റെ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ഒരു ക്രിമിനോളജിസ്റ്റ് ആയി ആണ് ചാക്കോച്ചൻ ചിത്രത്തിലെത്തുക. ആഷിക് ഉസ്മാൻ ആണ് നിർമ്മാതാവ്

സമൂഹ മാധ്യമങ്ങളിലും ചാക്കോച്ചൻ സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും, കുഞ്ഞ് ഇസയുടെ വിശേഷങ്ങളും എല്ലാം ചാക്കോച്ചൻ പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ രസകരമായ ഒരു പോസ്റ്റ്‌ പങ്കു വച്ചിരുന്നു. പുതുവർഷത്തെ വരവേറ്റ് കൊണ്ടുള്ള പോസ്റ്റ്‌ ആയിരുന്നു അത്. കൂട്ടുകാർക്കു ഒപ്പം കുട്ടനാട്ടിൽ നിൽക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പോസ്റ്റ്‌ ചെയ്തത്. പെട്ടിക്കടയിൽ നിന്നും സർബത്തും നാരങ്ങ മിട്ടായും കഴിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പോസ്റ്റ്‌ ചെയ്തത്. ഒരു കട്ട ലോക്കൽ മലയാളിയെ പോലെയാണ് 2020 നു തുടക്കമിടുന്നത് എന്നാണ് ചാക്കോച്ചൻ പറയുന്നത്

Comments are closed.