അഞ്ചാം വരവിലും തിളങ്ങി സേതുരാമയ്യർ!!ഭീഷ്മയിൽ തുടങ്ങിയ തേരോട്ടം നിലനിർത്തി മമ്മൂട്ടി

0
3827

അഞ്ചാം വരവിലും തിളങ്ങുകയാണ് സേതുരാമയ്യർ. മലയാളികൾക്ക് പ്രിയങ്കരമായ സി ബി ഐ സിനിമ സീരിയസ്സിലെ ഏറ്റവും പുതിയ ചിത്രമായ ദി ബ്രെയിൻ ഇന്നലെ തീയേറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലോക ചരിത്രത്തിലാദ്യമായി ആണ് ഒരു സിനിമ സീരിസിന്റെ അഞ്ചാം ഭാഗങ്ങൾക്ക് വേണ്ടി ഒരേ സംവിധായകനും നടനും തിരകഥാകൃത്തും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്.

മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മികച്ച രീതിയിലുള്ള കളക്ഷനും ആദ്യ ദിനം ചിത്രത്തിന് നേടാനായി. കുടുംബ പ്രേക്ഷകരെ പോലും സേതുരാമ്മയർ എന്ന ഐകോണിക്ക് കഥാപാത്രത്തിനു തീയേറ്ററുകളിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞു. മുൻ ചിത്രങ്ങളിലെന്ന പോലെ അഞ്ചാം ഭാഗം ദി ബ്രെയിനും ഹു ഡണ് ഇറ്റ് എന്ന മർഡർ മിസ്‌റ്ററി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മികച്ചൊരു രണ്ടാം പകുതി ചിത്രത്തിന്റെ പ്രധാന പ്ലസുകളിൽ ഒന്നാണ്.വലിയൊരു താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പതിനേഴു വർഷങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റർ നാലാം ഭാഗം നേരറിയാൻ സി ബി ഐ പുറത്ത് വന്നത്.സ്വർഗ്ഗചിത്ര അപ്പച്ഛനാണ് ദി ബ്രെയിൻ നിർമ്മിക്കുന്നത്. ജേക്ക്സ് ബിജോയ്‌ സംഗീത സംവിധാനം നിർവഹിക്കുന്നു. അഖിൽ ജോർജ് ആണ് ചായാഗ്രാഹകൻ.