പ്രതീക്ഷ തെറ്റിക്കാത്ത സേതുരാമയ്യർ !! റിവ്യൂ !!

0
250

ആദ്യ ഭാഗം പുറത്തിറങ്ങി മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം സി ബി സീരിസിലെ അഞ്ചാം ചിത്രം പുറത്ത് വന്നിരിക്കുകയാണ്. എസ് എൻ സ്വാമിയും കെ മധുവുമാണ് ഇക്കുറിയും ചിത്രത്തിന്റെ പിന്നിൽ. സാധാരണ റീലീസ് ദിനങ്ങളായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമല്ലാതെ ഞായറാഴ്ച ആണ് ചിത്രം റീലീസ് ആയിരിക്കുന്നത്.

ആദ്യം തന്നെ പറയട്ടെ, മമ്മൂട്ടി എന്ന നടന് സി ബി ഐ 5 ദി ബ്രെയിൻ എന്ന സിനിമ കണ്ടാൽ കൈയടി നൽകുമെന്നു ഉറപ്പ്. സേതുരാമ്മയ്യർ എന്ന കഥാപാത്രത്തിന്റെ മാന മാനറിസങ്ങൾ,ഭാവങ്ങൾ, എല്ലാം അദ്ദേഹം മുൻ ചിത്രങ്ങളിൽ എന്ന പോലെ നിലനിർത്തിയിട്ടുണ്ട്. പറയേകിച്ച് അവസാന ഭാഗം പുറത്ത് വന്നിട്ടു 17 വർഷമായി എന്നിരിക്കെ സേതുരാമ്മയ്യരായി അദ്ദേഹം നടത്തിയ പരകായ പ്രവേശനത്തിനു കൈയടിക്കാതെ വയ്യ.

പുതിയ ചില ടീം അംഗങ്ങൾ ഉണ്ടെങ്കിലും മുകേഷിന്റെ ചാക്കോ, ജഗതി ശ്രീകുമാറിന്റെ വിക്രം എന്നീ കഥാപാത്രങ്ങൾ വന്ന സീനുകൾക്ക് തിയേറ്ററിൽ കിട്ടിയ കൈയടി ആ കഥാപാത്രങ്ങളുടെയും സീരീസിന്റെയും പ്രേക്ഷക പ്രീതി തെളിയിക്കുന്നു.

പ്രേക്ഷകന്റെ പ്രതീക്ഷ തെറ്റിക്കാത്ത ഒരു സിനിമ തന്നെയാണ് സി ബി ഐ 5 ദി ബ്രെയിൻ. മുൻ സിനിമകളോട് സാമ്യം തോന്നുന്ന മേക്കിങ്ങും കഥപറച്ചിൽ രീതിയും ആണെങ്കിലും ചിത്രം പ്രേക്ഷകന് പൂർണ്ണ തൃപ്തി നൽകുന്നുണ്ട്.ത്രില്ലർ സിനിമ എന്നതിലുപരി സി ബി ഐ സിനിമകളുടെ നോർമൽ ട്രീറ്റ്മെന്റ് രീതി തന്നെയാണ് സിനിമയിലുള്ളത്.

കേസ് സോൾവ് ചെയ്യുന്നതിനിടെ സേതുരാമയ്യർക്ക് മുന്നിൽ വരുന്ന കോൺഫ്ലിക്ടുകൾ തിരകഥയെ മുന്നോട്ട് നയിക്കാൻ പാകത്തിൽ ഡിസൈൻ ചെയ്തവയാണ്. അയ്യർ അത് സോൾവ് ചെയ്യുന്ന രീതിയും പ്രതിബന്ധങ്ങളുടെ ദൃഡതയും മികച്ചു നിൽക്കുന്നുണ്ട്.റീലീസിന് മുൻപ് പറഞ്ഞു കേട്ട ബാസ്കറ്റ് കില്ലിംഗ് രീതി അത്രക്കണ്ടു ക്യൂരിയോസിറ്റി ജനിപ്പിച്ചില്ല എങ്കിലും ആ പാർട്ട്‌ ഒരിക്കലും മുഴച്ചു നിന്നില്ല.

ക്ലൈമാക്സ്‌ രംഗങ്ങൾ തന്നെയാണ് എല്ലാ സി ബി ഐ സിനിമകളിലെയും പോലെ ദി ബ്രെയിനിന്റെയും ശക്തി. ലൂപ് ഹോളുകൾ കഴിവതും ഒഴിവാക്കിയ സസ്പെൻസ് പ്രേക്ഷകർക്ക് വർക്ക് ആകാൻ കെല്പുള്ള ഒന്ന് തന്നെയാണ്. ക്ലൈമാക്സിലേക്കുള്ള ബിൽഡിങ് ഫേസും നന്നായിരുന്നു.

മുൻ സി ബി ഐ സിനിമകളുടെ തുടർച്ച എന്ന് കൃത്യമായി അടയാളപെടുത്താവുന്ന ചിത്രമാണ് സി ബി ഐ 5 ദി ബ്രെയിൻ. എഡ്ജ് ഓഫ് ദി സീറ്റ്‌ ത്രില്ലിംഗ് നരേറ്റിവിലുപരി മുൻ ചിത്രങ്ങൾ ഫോളോ ചെയ്ത ഒരു ഡ്രാമാ പറ്റേൺ തന്നെയാണ് ദി ബ്രെയിനിന്നും ഉള്ളത്. പ്രേക്ഷകന് പ്രതീക്ഷച്ചത് നൽകാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്

ഒറ്റവരി – സി ബി ഐ സീരിസ് ചിത്രം എന്ന ടാഗ്ലൈൻ ജസ്റ്റിഫൈ ചെയ്യുന്ന സിനിമ