ഡീഗ്രൈഡിങ്ങിനെ അതിജീവിച്ചു സേതുരാമയ്യർ!!നൊസ്റ്റാൾജിക്ക് ഹിറ്റ്

0
11671

ഈ ഞായറാഴ്ച തീയേറ്ററുകളിൽ സി ബി ഐ സീരിസിലെ അഞ്ചാം ഭാഗം റീലീസ് ആയിരുന്നു.ദി ബ്രെയിൻ എന്ന ചിത്രം മികച്ച വിജയമാണ് ബോക്സ്‌ ഓഫീസിൽ നേടുന്നത്.ഒരു വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് പിന്നിൽ എസ് സ്വാമി – കെ മധു ടീം തന്നെയാണ് ഒന്നിക്കുന്നത്.ആദ്യ ഭാഗം പുറത്തിറങ്ങി മുപ്പത്തിനാലു വർഷങ്ങൾക്ക് ശേഷമാണു ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്ത് വരുന്നത്.

കനത്ത ഡീഗ്രൈഡിങ് മറികടന്നു ചിത്രം മുന്നോട്ട് കുതിക്കുകയാണ് ഇപ്പോൾ. കുടുംബ പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കൂടുതലായി എത്തുന്നുണ്ട് ഇപ്പോൾ. സേതുരാമ്മയ്യർ എന്ന ഐകോനിക്ക് കഥാപാത്രത്തിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.ഒരു നൊസ്റാൾജിക്ക് ഹിറ്റ് എന്നാണ് ചിത്രത്തിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

അവധി ദിവസങ്ങൾ കടന്നു വീക്ക്‌ ഡേയ്‌സ് എത്തുമ്പോഴും ചിത്രത്തിന്റെ റഷ്നു കുറവ് വന്നിട്ടില്ല ഇതുവരെ.1988-ൽ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പി’ലൂടെയാണ് സേതുരാമയ്യരുടെ ആദ്യവരവ്.മലയാളസിനിമയിൽ വലിയ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഇത്തവണ സിനിമ നിർമിച്ചത്