മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷവും അതേ ഉശിര് കാത്തു സൂക്ഷിച്ച സേതുരാമ്മയ്യർ!! മമ്മൂട്ടിയുടെ അടുത്ത ഹിറ്റ്

0
4473

മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപാണ് സേതുരാമയ്യർ എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി എത്തുന്നത്. ഒരു സി ബി ഐ ഡയറി കുറിപ്പ് എന്ന ചിത്രം.വമ്പൻ ഹിറ്റായി മാറിയ ചിത്രം കേരളത്തിന്‌ പുറത്ത് പോലും ഓളങ്ങൾ സൃഷ്ടിച്ചിരുന്നു.ചെന്നൈയിൽ അടക്കം പലയിടങ്ങളിലും ചിത്രം വമ്പൻ പ്രദർശനം വിജയം നേടി. പതിറ്റാണ്ടുകൾക്ക് അപ്പുറം സേതുരാമയ്യർ അഞ്ചാം തവണ വീണ്ടും എത്തുമ്പോൾ അതേ ആവേശം നിലനിർത്താൻ കഴിയുന്നത് ആ സിനിമയുടെയും അണിയറക്കാരുടെയും വിജയമാണ്.

2005 ലാണ് അവസാനമായി ഒരു സി ബി ഐ ചിത്രം നമ്മുടെ മുന്നിൽ എത്തുന്നത്. പതിനേഴു വർഷത്തിന് ശേഷമുള്ള പുതുവരവിലും മുൻ ചിത്രങ്ങൾ തീർത്ത കൈയടിയുടെ ആരവങ്ങൾ സി ബി ഐ 5 ദി ബ്രയിനിനു നിലനിർത്താൻ കഴിയുന്നുണ്ട്.ചിത്രം തീർത്ത ബ്രാണ്ടിന്റെ വിശ്വാസത്തിൽ കുടുംബ പ്രേക്ഷകരടക്കം കഴിഞ്ഞ രണ്ട് ദിനങ്ങളിൽ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി.

ഒരു നൊസ്റാൾജിക്ക് ഹിറ്റ് എന്ന ലേബലിനു പുറത്ത് മൌത്ത് പബ്ലിസിറ്റിയിലൂടെയും ചിത്രത്തിലേക്ക് പ്രേക്ഷകർ എത്തുന്നുണ്ട്. ചിത്രം തീർക്കുന്ന ഹൗസ്ഫുൾ ഷോകൾ ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയുടെ അടുത്ത ഹിറ്റ്‌ എന്ന വിലയിരുത്തലാണ്. വരും ദിനങ്ങളിലും ചിത്രം ഇതേ മികവ് തുടരുമെന്ന് പ്രതീക്ഷിക്കാം