രണ്ടാം വാരത്തിലേക്കെത്തുമ്പോഴും തിളങ്ങി ദി ബ്രെയിൻ!! ചിത്രം ഹിറ്റ്

0
4832

എസ് എൻ സ്വാമി, കെ മധു മമ്മൂട്ടി ടീമിന്റെ സി ബി ഐ മൂവി സീരിസിലെ പുത്തൻ ചിത്രം ദി ബ്രെയിൻ അടുത്തിടെ തീയേറ്ററുകളിൽ എത്തിയിരുന്നു.സി ബി ഐ സീരിസിലെ അഞ്ചാം ചിത്രമാണ് ദി ബ്രെയിൻ.പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ഛനാണ് ചിത്രം നിർമ്മിച്ചത്.ഏറെ നാളുകൾക്ക് ശേഷമുള്ള സ്വർഗ്ഗ ചിത്രയുടെ മടങ്ങിവരവ് കൂടെയാണ് ചിത്രം.

ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ. കനത്ത ഡീഗ്രേഡിങ്ങിനെ അതിജീവിച്ചു ചിത്രം മുന്നോട്ട് കുതിക്കുകയാണ്. കുടുംബ പ്രേക്ഷകർ തന്നെയാണ് ചിത്രത്തിനെ കൈപ്പിടിച്ചുയർത്തിയത്. ഒരു ഹിറ്റ് സ്റ്റാറ്റസ് ഇതിനോടകം സി ബി ഐ 5 നേടിയിരിക്കുകയാണ്.

ഇന്ത്യക്ക് പുറത്തും സിനിമ മികച്ച പ്രകടനം നടത്തുന്നുണ്ട്.സി ബി ഐ ആറാം പതിപ്പിനെ കുറിച്ചു ആലോചിക്കുന്നുണ്ട് എന്ന് അടുത്തിടെ സംവിധായകൻ പറഞ്ഞിരുന്നു. സൗബിൻ, രഞ്ജി പണിക്കർ, പ്രശാന്ത് അലക്സാണ്ടർ,ആൻസിബ ഹസൻ, രമേശ്‌ പിഷാരടി,ആശ ശരത്,സായികുമാർ എന്നിവരാണ് ചിത്രത്തിൽ മമ്മൂട്ടികൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്.