ഇത് ബോസ്സിന്റെ മാസ്സ് !! തീയേറ്ററുകൾ അടക്കിവാണു ഷൈലോക്ക്ഒരു പക്ഷെ അടുത്ത കാലത്തൊന്നും ഒരു മമ്മൂക്ക ചിത്രത്തിന് ഇത്രയും വമ്പൻ തിയേറ്റർ പുൾ നൽകാൻ കഴിഞ്ഞിട്ടില്ല. അത്രക്ക് ഗംഭീരൻ തിയേറ്റർ മൊമെന്റ്‌സ്‌ ആണ് ഷൈലോക്ക് പകർന്നു നൽകിയത്. മഹാനടന്റെ ആരാധകരെ ആവേശത്തിമിർപ്പിലാക്കി ഷൈലോക്ക് മുന്നോട്ട് കുതിച്ചു പായുകയാണ്. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ വച്ചിട്ടും പിന്നെയും ടിക്കട്റ്റ് കിട്ടാത്തവർ ബാക്കിയാണ്. മമ്മൂക്കയുടെ എനർജി അത്രമേൽ വേർഡ് ഓഫ് മൗത് ആയി പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്

സെക്കന്റ്‌ ഷോ അടക്കം കംപ്ലീറ്റ് ബുക്കിങ് സ്റ്റാറ്റസ് ആണ് പല തിയേറ്ററുകളിലും. മാസ് മസാല സിനിമകൾ പൊതുവെ സാധാരണ തിയേറ്ററുകളെ ആണ് ഫിൽ ആകാറെങ്കിലും ഷൈലോക്ക് മൾട്ടിപ്ളക്സ് സ്‌ക്രീനുകളിലും തരംഗം സൃഷ്ടിക്കുക തന്നെയാണ്. 10.30 ക്കും, 12 നും ഒക്കെ സ്പെഷ്യൽ ഷോകൾ പല സ്ക്രീനിലും ആഡ് ചെയ്തിട്ടുണ്ട്. അക്ഷരാർഥത്തിൽ ബോക്സ്‌ ഓഫീസിനെ ബോസ്സ് റുൾ ചെയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബോസ് വിളയാട്ടം വരും ദിവസങ്ങളിൽ തുടരുമെന്ന് ഉറപ്പിക്കാം


മമ്മൂട്ടിയുടെ അസാധ്യം എനർജി തന്നെയാണ് ഷൈലോക്കിനെ ഗംഭീരമാക്കുന്നത്. ഒരുപക്ഷെ രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയിലെ മാസ്സ് പെർഫോർമറെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു അതിൽ വിജയിക്കുന്നുണ്ട് ഷൈലോക്ക്. മാനറിസങ്ങൾ കൊണ്ടും മാസ് ഡയലോഗുകൾ കൊണ്ടും പ്രേക്ഷകനെ കൈയടിപ്പിച്ചാണ് മമ്മൂട്ടിയുടെ ബോസ്സ് മുന്നേറുന്നത്. ഒരു ലോങ്ങ്‌ റൺ ഉറപ്പിക്കാവുന്ന പ്രകടനമാണ് ചിത്രം ആദ്യ ദിനം കാഴ്ചവയ്ക്കുന്നത്. മെഗാസ്റ്റാറിന്റെ മറ്റൊരു മെഗാഹിറ്റിലേക്ക് നീങ്ങുകയാണ് ഷൈലോക്ക്

Comments are closed.