ആക്ഷൻ സീനുകൾ കാരണം എന്റെയും പ്രിത്വിയുടെയും ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായി !! ബിജു മേനോൻഅയ്യപ്പനും കോശിയും സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് വിളിക്കാൻ കഴിയുന്ന ഒന്നാണ്. എഴുത്തിലെയും സംവിധാനത്തിലെയും മികവുമായി സച്ചിയും പ്രകടന ഭദ്രത കാത്തുസൂക്ഷിച്ചു അയ്യപ്പനും കോശിയുമായി മാറിയ ബിജു മേനോന്റെയും പ്രിത്വിയുടെയും പ്രകടനവും ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങളെ പറ്റിയും. സിനിമയിലെ അനുഭവങ്ങളെ പറ്റിയും ബിജു മേനോൻ മനസു തുറന്നതിങ്ങനെ

അടുപ്പവും സൗഹൃദവും ഉണ്ടെങ്കിലും ചില കാര്യത്തിൽ സച്ചി വലിയ പിടിവാശിക്കാരനാണ്. ചിത്രത്തിലെ ഫൈറ്റ് സീനുകൾ ഡ്യൂപ്പിനെ ഉപയോഗിക്കാതെ തനിമയോടെ അവതരിപ്പിക്കണം എന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ചിത്രത്തിന് അനിവാര്യമായതിനാൽ പ്രായത്തിന്റെ പ്രശ്നങ്ങളൊന്നും വകവയ്ക്കാതെയാണ് ഞാൻ ഫൈറ്റ് സീൻ ചെയ്തത്. മാത്രമല്ല കഥാപാത്രം നമ്മുടെ മനസ്സിൽ കയറുമ്പോൾ അതിന്റെ പൂർണതയ്ക്കുവേണ്ടി എന്തും ചെയ്യാൻ തോന്നുന്നത് സ്വാഭാവികമാണ്. പലപ്പോഴും കഥാപാത്രത്തിന്റെ ആവേശം എന്നിലേക്ക് കയറിയിട്ടുണ്ട്. അട്ടപ്പാടിയിലെ മാർക്കറ്റിൽ സെറ്റിട്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ ചിത്രീകരിച്ചത്.

ഫൈറ്റിൽ ഞാനും പൃഥ്വിരാജും ചേർന്നുള്ള മൽപ്പിടിത്തത്തിലും കെട്ടിമറിച്ചിലിലും രണ്ടുപേരുടെ ശരീരത്തിലും കുറെ മുറിവും ചതവുകളും ഉണ്ടായി.ഷൂട്ട് കഴിഞ്ഞ് വൈകുന്നേരം റൂമിൽ എത്തിയാൽ അക്ഷരാർഥത്തിൽ ബെഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സിനിമ നന്നായെന്ന് എല്ലാവരും പറയുമ്പോൾ പരിക്കിന്റെയും ചളിയിൽ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നാറുണ്ട്. ഇത്തരം കഥാപാത്രങ്ങൾ അപൂർവമായി തേടിയെത്തുന്ന സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ എന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രമാകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

Comments are closed.