ഒരാൾ കൂടെ ബിഗ് ബോസ് വീട്ടിൽ നിന്നു പുറത്ത് !!

0
545

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. വിജയകരമായ ആദ്യ സീസണ് ശേഷം എത്തിയ രണ്ടാം സീസൺ വളരെയധികം മികവ് പുലർത്തി മുന്നോട്ട് പോകുന്നുണ്ട്. നൂറു ദിവസങ്ങളാണ് മത്സരാർഥികൾ ചെന്നൈയിൽ സെറ്റ് ചെയ്തിരിക്കുന്ന ബിഗ് ബോസ് വീട്ടിൽ താമസിക്കേണ്ടത്. പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് പതിനേഴു മത്സരാർഥികൾ ബിഗ് ബോസ്സ് വീട്ടിൽ താമസിക്കേണ്ടത്. രസകരമായി ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നതിനിടെ ആദ്യ വട്ട എലിമിനേഷൻ എത്തിയിരുന്നു.

6 പേർ ആയിരുന്നു എലിമിനേഷനിൽ ഉണ്ടായിരുന്നത്. ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾ നോമിനേറ്റ് ചെയ്യുന്നതും പ്രേക്ഷകരുടെ വോട്ടും എല്ലാം കണക്കിലെടുത്താണ് എലിമിനേഷൻ പ്രക്രിയ. സോമദാസ്‌ പുറത്ത് പോകും എന്നായിരുന്നു പലരും നോമിനേഷന് മുന്നേ വിലയിരുത്തിയത്. എന്നാൽ എല്ലാവരെയും അത്ഭുതപെടുത്തി പുറത്തായത് ഹൗസിലെ ഏറ്റവും പ്രായം കൂടിയ അംഗമായ രജനി ചാണ്ടി ആയിരുന്നു . ഞായറാഴ്ച്ച സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ആയിരുന്നു രജനി ചാണ്ടിയെ എലിമിനേറ്റ് ചെയ്ത എപ്പിസോഡ്

ഇപ്പോളിതാ ഒരാൾ കൂടെ ബിഗ് ബോസ് ഹൗസിൽ നിന്നു പുറത്തിയിരിക്കുകയാണ്. ഗായകൻ സോമദാസാണ് ബിഗ് ബോസിൽ നിന്നു പുറത്ത് വരുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ളതിനാൽ സോമദാസിനോട് ബിഗ് ബോസ് ഹൗസിൽ നിന്നു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രക്ത സമ്മർദ്ദവും പ്രമേഹവും അലട്ടുന്ന സോമദാസിനു ഇന്നലെ വൈദ്യ പരിശോധന നടത്തിയതിനു ശേഷം വൈദ്യ പരിശോധന സംഘം അദ്ദേഹത്തിന് ബിഗ് ബോസ് ഹൗസിൽ തുടരാനാകില്ലെന്നു അറിയിച്ചു. ആരോഗ്യം സംരക്ഷിക്കണം എന്നാണ് മറ്റു അംഗങ്ങൾ സോമദാസിനോട് പറഞ്ഞത്