ഒരു ലക്ഷം കാഴ്ചക്കാരെ കടന്നു ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ മനോഹര ഗാനം…

0
361

‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലെ മനോഹര ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധായകൻ ഷൈജു അന്തിക്കാടാണ്. നാടാകാചാര്യന്‍ എ ശാന്തകുമാര്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ഇത്. സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രം നിര്‍മിക്കുന്നത് ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാറാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാര്‍ ആണ്. അന്റോണിയോ മിഖായേലാണ് ഛായാഗ്രാഹണം. ചിത്രം ഫെബ്രവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. സ്മരചിത്രത്തിലെ ആദ്യ ഗാനം ഒരു ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു