തെലുങ്കിൽ എത്തിയപ്പോൾ ഇത്രയും മാസോ?!! അയ്യപ്പനും കോശിയും തെലുങ്ക് ട്രൈലെർ

0
24449

2020 ലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും പ്രിത്വിരാജ് സുകുമാരനുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി എത്തുന്നത് തെലുങ്കിലേ സൂപ്പർതാരം പവൻ കല്യാണാണ്. പ്രിത്വിരാജ് അവതരിപ്പിച്ച വേഷത്തിൽ എത്തുന്നത് യുവതാരം രാണാ ദഗുഭാട്ടിയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഭീംല നായ്ക് എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്ത സംവിധായകൻ തൃവിക്രം ശ്രീനിവാസ് ആണ് തിരകഥ ഒരുക്കുന്നത്.