ഭാവനയുടെ രണ്ടാം വരവ്!!’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഷൂട്ട്‌ പാക്ക് അപ്പ്‌ !!

0
88

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും അഷറഫിന്റെതാണ്, എഡിറ്റിങ്ങും സംവിധായകൻ തന്നെ കൈയാളുന്നു. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്

ചിത്രം ഷൂട്ട് കഴിഞ്ഞു പാക്ക് അപ്പ് ആയി.ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.പണ്ട്രണ്ടു ലൊക്കേഷനുകളിലായ് അറുപതു ദിവസത്തോളം ഷൂട്ട്‌ ഉണ്ടായിരുന്നു.അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അമൽ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അലക്സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും, കിരൺ കേശവ് ക്രിയേറ്റീവ് ഡയറക്ടറും, ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡ്ലെമുനിയും കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്