ഭഗവാൻ ദാസന്റെ രാമരാജ്യം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
168

‘ഭഗവാൻ ദാസന്റെ രാമരാജ്യം ‘ ടൈറ്റിൽ പോസ്റ്റർ പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു. ടി ജി രവി കേന്ദ്ര കഥാപാത്രമാകുന്ന, സിനിമയിൽ അക്ഷയ് രാധാകൃഷ്ണൻ , പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കിന്നത്.

റോബിൻ റീൽസ് പ്രോഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്, ഹ്രസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടാനുബന്ധിച്ചു ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ഒക്ടോബർ അവസാനം തീയേറ്ററുകളിൽ എത്തും.