ചാനലുകളില്‍ അവാര്‍ഡ് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ ചിരി വരുന്നു, ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ ദുഖമുണ്ട്!!ഭദ്രൻസ്പടികം എന്ന ചിത്രത്തിലെ ആട് തോമ എന്ന കഥാപാത്രം മോഹൻലാലിൻറെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി നമ്മുടെ മനസുകളിൽ ഉണ്ട്. ഭദ്രൻ എന്ന സംവിധായകൻ മോഹൻലാലുമൊത്തു ഒന്നിച്ചപ്പോളെല്ലാം അതി ശക്തരായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു ലഭിച്ചു.കാലമിത്ര കഴിഞ്ഞിട്ടും സ്പടികം മലയാള സിനിമയുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിലും നമ്മുടെ മനസ്സുകളിലും ഉണ്ട്. എന്നാൽ ആ പഴയ മോഹൻലാലിനെ എവിടെയോ നമ്മുക്ക് നഷ്ടമായി എന്നാണ് ഭദ്രൻ പറയുന്നത്

അടുത്തിയുടെ നടന്ന സി പി സി അവാർഡ് ദാന ചടങ്ങിൽ ഭദ്രനും പങ്കെടുത്തിരുന്നു.അവിടെ വച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവാർഡ് ദാന ചടങ്ങുകളിൽ സൂപ്പര്താരങ്ങൾക് ഒരു ആവശ്യവുമില്ലാതെ അവാർഡ് നൽകുന്നതിന് എതിരെ ഭദ്രൻ വിമർശനം ഉയർത്തി.അതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് ഭദ്രൻ പറയുകയുണ്ടായി . ‘സാധാരണ പല ചാനലുകളിലും നിങ്ങള്‍ എന്നയാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ വരണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് തലയ്ക്ക് വല്ല അസുഖവുമുണ്ടോ എന്നാണ് ആ ചാനലിലെ പ്രമുഖരോട് ഞാന്‍ പറയാറുള്ളത്… പടം ഇറങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് ഹീറോ.. സത്യം പറഞ്ഞാല്‍ ഇത് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ പോലും എനിക്ക് ചിരി വരാറുണ്ട്. .

. തീര്‍ച്ചയായിട്ടും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ കുറവുള്ളവരല്ല..അവരാണ് ഈ മലയാള സിനിമയെ മുന്നോട്ട് നയിച്ചത്. ഇവരുടെയൊക്കെ എത്രയോ പ്രശസ്ത സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എല്ലാം നല്ല നടന്മാര്‍ തന്നെ എന്നതില്‍ സംശയമൊന്നും വേണ്ട. പക്ഷെ ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ എനിക്ക് ദുഖമുണ്ട്. അത് പറയാന്‍ എനിക്ക് യാതൊരു ഭയവുമില്ല… ‘ ഭദ്രന്റെ വാക്കുകൾ ഇങ്ങനെ .അടുത്തിടെ നൽകിയ പല അവാര്ഡുകളിലും സൂപ്പര്താരങ്ങൾക്ക് അനർഹമായ വേഷങ്ങളുടെ പേരിലാണ് അവാർഡുകൾ സമ്മാനിച്ചതെന്നു വിമർശനങ്ങൾ ഉയർന്നിരുന്നു

Comments are closed.