ബാലു വർഗീസിന്റെ വിവാഹ നിശ്ചയം !! നൃത്തം ചെയ്തു ആസിഫ് അലിയും ഭാര്യയും !!വീഡിയോ കാണാം !!

0
1933

വീണ്ടുമൊരു താര വിവാഹം മലയാള സിനിമയിൽ സംഭവിക്കുന്നു. നടൻ ബാലു വർഗീസ് വിവാഹിതനാകുകയാണ്. നടിയും മോഡലുമായ എലീന കാതറിൻ ആണ് വധു. എലീന തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്. നാല്പതോളം സിനിമകളിൽ വേഷമിട്ട ബാലു മലയാള സിനിമയിലെ പ്രതീക്ഷയുണർത്തുന്ന യുവനടന്മാരിൽ ഒരാളാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു


അയാൾ ഞാനല്ല’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രമേഖലയിൽ കടന്നെത്തിയ താരമാണ് ഐലീന . ‘മിസ് സൗത്ത് ഇന്ത്യ’ പട്ടം ഉൾപ്പെടെയുള്ള സൗന്ദര്യ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബാലു നായകനായും വേഷമിട്ടിട്ടുണ്ട്. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്