ഇത് നമ്മുടെ ആൻ മരിയ അല്ലെ !! ബേബി സാറയുടെ പുത്തൻ ചിത്രങ്ങൾ വൈറൽആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ബേബി സാറ. മികച്ച വിജയമായി മാറിയ ആൻ മരിയക്ക് ശേഷം മലയാളം സിനിമകൾ അത്രകണ്ട് ചെയ്തില്ലെങ്കിലും സാറക്ക് ഇപ്പോഴും ആരാധകർ ഏറെയുണ്ട്. മുംബൈയിൽ ജനിച്ച് വളർന്ന സാറ എ എൽ വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകൾ എന്ന ചിത്രത്തിലൂടെ ആണ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായത്. നിള എന്ന ആ കഥാപാത്രം സാറയുടെ കരിയറിലെ ഒരു ബ്രേക്ക്‌ത്രൂ ആയിരുന്നു

നാല് വയസുള്ളപ്പോഴാണ് സാറാ ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. പരസ്യ ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. നൂറോളം പരസ്യ ചിത്രങ്ങളുടെ ഭാഗമായി. സാറയുടെ അച്ഛൻ രാജ് അർജുൻ ഒരു നടനാണ്. സീക്രട്ട് സൂപ്പർസ്റ്റാർ പോലെയുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സന്ദ് കി ആംഖ് എന്ന ഹിന്ദി ചിത്രത്തിലാണ് സാറാ അവസാനമായി അഭിനയിച്ചത്. തമിഴിൽ 2017 ൽ പുറത്ത് വന്ന വിഴിത്തിരു എന്ന ചിത്രത്തിലാണ് സാറയെ അവസാനമായി കണ്ടത്

സാറയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റാഗ്രാമിലൂടെ ആണ് സാറാ ചിത്രങ്ങൾ പങ്കു വയ്ക്കുന്നത്. ചിത്രങ്ങൾ കാണാം

Comments are closed.