നല്ല കിടിലൻ ടീസർ!!മൈ നെയിം ഈസ്‌ അഴകൻ!!

0
157

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയ്ക്കു ശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൈ നെയിം ഈസ്‌ അഴകൻ.ബിനു തൃക്കാക്കരയും ശരണ്യ രാമചന്ദ്രനുമാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്. നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് രചന നിർവഹിക്കുന്നത്.

ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത് എന്നിവരാണ് മറ്റു താരങ്ങൾ.ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിൽ ടീസർ വൈറൽ ആകുകയാണ്.