അയ്യപ്പനെ മലർത്തിയടിച്ചു കോശി !! മേക്കിങ് വീഡിയോ കാണാംഅയ്യപ്പനും കോശിയും എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രിത്വിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കി സംവിധാനം ചെയ്തത്. ഹവിൽദാർ കോശി കുര്യൻ എന്ന കഥാപാത്രമായി പ്രിത്വിയും എസ് ഐ അയ്യപ്പൻ നായരായി ബിജു മേനോനും ചിത്രത്തിൽ തകർപ്പൻ പ്രകടനം നടത്തി. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രം കൂടുതൽ സെന്ററുകളിലേക്കും മികച്ച കളക്ഷനോടെയും ആണ് മുന്നേറുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ആണ് സിനിമ മുന്നേറുന്നത്

ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് അയ്യപ്പനും കോശിയുടെ നിർമ്മാണം. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, ക്യാമറ- സുദീപ് ഇളമൺ. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഏറെ പ്രശംസ നേടിയവയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ, ആ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്

Comments are closed.