പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലി സംവിധാനം ചെയ്ത സച്ചിതായണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. മലയാള സിനിമയിലെ മുൻനിരയിലുള്ള തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടെയാണ് അദ്ദേഹം. അന്ന രാജന്,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെക്സ് ബിജോയാണ് സംഗീതം നല്‍കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം മോഹന്‍ദാസാണ്.ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകന് രഞ്ജിത്തും പി.എം ശശിധരനുമാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.കലാസംവിധാനം: മോഹൻദാസ്. പ്രൊഡക്ഷൻ കൺട്രോളർ: ബാദ്ഷ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്: പൗലോസ് കുറുമുറ്റം, ജിതേഷ് അഞ്ചു മന, പ്രസാദ്. അട്ടപ്പാടി
Comments are closed.