ആറ്റുകാൽ ഉത്സവത്തിന് തുടക്കം !!കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം അനു സിതാര

0
522

.ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു ദേവിക്ക് കാപ്പ് കെട്ടി തുടക്കം കുറിച്ചു. ഇന്നലെ രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഈ മാസം 9 നാണ് ആറ്റുകാല്‍ പൊങ്കാല. ഒമ്പതുദിവസത്തെ കലാപരിപാടികള്‍ക്കും ഇന്നലെ തുടക്കമായി. ഇന്നലെ വൈകിട്ട് 6.30ന് ചലച്ചിത്ര താരം അനു സിത്താര കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു

ജാതിമത ഭേദമില്ലാതെ ഒത്തുകൂടന്ന പൊങ്കാല മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്‍കുന്നുവെന്ന് കലാപരിപാടികള്‍ ഉൽഘാടനം ചെയ്തു അനു സിതാര പറഞ്ഞു. ഇന്നലെ വേദിയിൽ വച്ചു ആറ്റുകാല്‍ അംബ പുരസ്ക്കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. ഇരുപത്തിയയ്യായിരം രൂപയും സ്വര്‍ണപതക്കവും പ്രശസ്തി പത്രവുമാണ് അദ്ദേഹത്തിന് പുരസ്‌കാരമായി നൽകിയത്. ചിത്രങ്ങൾ കാണാം