ആരാടാ പാട്ട് ഓഫ് ചെയ്തതെന്ന്’ ചോദിച്ച് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ വാതിലിനടുത്ത് ചാരി നില്‍ക്കുകയാണ് ലാലേട്ടൻ!!

0
6564

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുൺ നീലകണ്ഠൻ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ പതിനേഴു മുതൽ മുപ്പത് വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്, പ്രണവ് മോഹൻലാലാണ് അരുൺ ആയി എത്തുന്നത്.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അശ്വത്ത് എന്ന യുവനടനും എത്തുന്നുണ്ട്. അരുണിന്റെ സുഹൃത്തായ കഥാപാത്രം ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.ബീഹെയൻഡ് വുഡ്‌സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ്വത്ത് പ്രണവ് മോഹൻലാലിന്റെ വീട്ടിൽ വച്ചു മോഹൻലാലിനെ ആദ്യമായി കണ്ട കാര്യം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. അശ്വത്തിന്റെ വാക്കുകൾ ഇങ്ങനെ.

ഞങ്ങളെല്ലാവരും അപ്പുവിന്റെ വീട്ടില്‍ അവന്‍ ക്ഷണിച്ചിട്ട് പോയിരുന്നു. വിനീതേട്ടനൊക്കെ കൂടെയുണ്ടായിരുന്നു. അവിടെ വെച്ച് ലാലേട്ടനെ കണ്ട മൊമെന്റ് ഭയങ്കര രസമായിരുന്നു. അപ്പുവിന്റെ വീടിന്റെ ഹാളില്‍ പാട്ട് വച്ച് ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്.ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ മോഹന്‍ലാലിന്റെ വീട്ടിലാണെന്ന്. പക്ഷെ എല്ലാരും ഡാന്‍സ് കളിക്കുവാ. ആരും മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ ഒരാള്‍ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടേയും ഡാന്‍സ് ഒക്കെ കണ്ട് ചാരി നിക്കുവാ.

പതുക്കെയാണ് പലരും കണ്ടത്. ഞാനൊന്നും അറിയുന്നു പോലുമില്ല. അവസാനം പാട്ട് നിര്‍ത്തി. അപ്പോള്‍ ‘ആരാടാ പാട്ട് നിര്‍ത്തിയത്’ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നോക്കി. അപ്പോള്‍ ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുകയാണ്,”