തന്റെ ജാനിനെ കുറിച് വെളിപ്പെടുത്തി ആര്യ !!ബിഗ് ബോസിൽ നിന്നു പുറത്ത് പോകും മുൻപ് ബാക്കി പറയും

0
1845

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. ദിയ എന്ന് ശെരിക്ക് പേരുള്ള നടിയുടെ സ്ക്രീൻ നെയിം ആണ് ആര്യ. മിനിസ്‌ക്രീനിലൂടെ ആണ് വന്നതെങ്കിലും പിന്നീട് ബിഗ് സ്ക്രീനിലും ആര്യയ്ക്ക് തിളങ്ങാനായി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഒരു ആങ്കർ ആയും പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട് ആര്യ. ഇപ്പോൾ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലെ ഒരു മത്സരാർഥിയാണ് ആര്യ ഇപ്പോൾ

ബിഗ് ബോസ് ഹൗസിലേ പുതിയ ഒരു സെഗ്മെന്റ് അടുത്തിടെ നടന്നിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയതിന് ശേഷം ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താണെന്ന് തുറന്നുപറയാനൊരു അവസരമാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഓരോരുത്തർ ആയി വന്നു അവർക്ക് ഏറ്റവും പ്രിയപ്പെട്ടതും അതെ സമയം മിസ് ചെയ്യുന്നതുമായ കാര്യങ്ങളെ കുറിച്ചു പറഞ്ഞു. ആര്യയുടെ ഊഴം വന്നപ്പോൾ ആര്യ പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. അച്ഛനെയും കുഞ്ഞിനെയും മിസ് ചെയ്യുന്നു എന്ന് പറഞ്ഞ ആര്യ മറ്റൊരാളെ കുറിച്ചും പറഞ്ഞു

ജാൻ എന്നാണ് അയാളെ താൻ വിളിക്കുന്നത് എന്നും. തന്നെക്കാളും തന്റെ കുഞ്ഞിനെയാണ് അദ്ദേഹം സ്നേഹിക്കുന്നത് എന്നും അതിൽ എനിക്ക് വിഷമമില്ല എന്നും ആര്യ പറഞ്ഞു. ബിഗ് ബോസിലെ പലർക്കും അതാരെന്നു അറിയാമെന്നും പുറത്ത് പോകും മുൻപ് അതാരെന്നു തുറന്നു പറയുമെന്ന് ആര്യ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രൈവസി മുൻനിർത്തിയാണ് ഇപ്പോൾ പറയാത്തത് എന്നും ആര്യ പറയുകയുണ്ടായി.