നീ ആരാടി പുല്ലേ എന്നു ആര്യയുടെ പോസ്റ്റിൽ കമന്റ്‌ !!സൈബർ സെല്ലിന് കൊടുക്കാൻ തെളിവായെന്നു ആര്യ

0
67

ബഡായി ബന്ഗ്ലാവ്‌ എന്ന കോമഡി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ആര്യ. ബിഗ് ബോസ്സ് രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ആര്യ.കോവിഡ് 19 രോഗഭീഷണിയെ തുടർന്ന് ഷോ അവസാനിച്ചപ്പോൾ ബിഗ് ബോസ് ഹൗസിൽ ബാക്കിയുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ. അതേ ബിഗ് ബോസ് ഷോ തന്നെ ആര്യയ്ക്ക് വലിയ രീതിയിലുള്ള വിമർശകരെയും സൈബർ ആക്രമണങ്ങളും സൃഷ്ടിച്ചു

ഷോയിൽ നിന്ന് തിരികെ എത്തിയപ്പോൾ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് നേരിട്ടു. വളരെ മോശം കമെന്റുകൾ ആണ് പലപ്പോഴും വന്നത്. ഇതിൽ ചിലതിനു എല്ലാം അതേ നാണയത്തിലുള്ള പ്രതികരണവും ആര്യയുടെ ഭാഗത്തു നിന്ന് ഉണ്ടായി. ഇപ്പോഴിതാ ആര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്നൊരു കമന്റും ആര്യ നൽകിയ ഒരു മറുപടിയും ശ്രദ്ധേയമാകുകയാണ്

Jinu

താരം പങ്കു വച്ച ചിത്രത്തിനു താഴെ ഒരു വ്യക്തി അസഭ്യം പറയുകയുണ്ടായി. ” നീ ആരാടി പുല്ലേ ” എന്നാണ് അയാൾ കമന്റ്‌ ചെയ്തത്. ഇതിനു താഴെ അയാളെ പ്രതികൂലിച്ചും അനുകൂലിച്ചും കമെന്റുകൾ എത്തി. തുടർന്ന് ആര്യ മറുപടിയുമായി എത്തി. ” അവർ പറയട്ടെ സൈബർ സെൽ നിർദേശം അനുസരിച്ചു ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. ഇതൊക്കെ തമാശ ആണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അവർ അത് പതിയെ മനസിലാക്കും. എന്റെ നിശ്ശബ്ദതക്ക് പിന്നിൽ ആ ചിന്തയാണ് ” ആര്യ കുറിച്ചത് ഇങ്ങനെ