ബിഗ് ബോസിലെ റിയല്‍ വിന്നര്‍ രജിത് കുമാറാണ്!!ആര്യ പറയുന്നുബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. കോവിഡ് രോഗ ഭീഷണിയെ തുടർന്ന് പകുതി വച്ചു ഷോ അവസാനിച്ചെങ്കിലും അതുവരെ ആ ഷോ ടി ആർ പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു തുടരുകയായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ആര്യ. ബിഗ് ബോസിൽ ഏറെ സാധ്യത കല്പിക്കപെട്ട ഒരു താരമായിരുന്നു ആര്യ. ഷോയിൽ വച്ചു ആര്യയും ഏറെ ജനപിന്തുണ ഉണ്ടായിരുന്ന രജിത് കുമാറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നെയായിരുന്നു ഈ ഷോയുടെ റിയൽ വിന്നർ എന്നാണ് ആര്യ പറയുന്നത്. ആര്യയുടെ വാക്കുകൾ ഇങ്ങനെ‘എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്‌ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു റെവല്യൂഷന്‍ ആയി മാറിയ മറ്റൊരു മല്‍സരാര്‍ഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂര്‍ണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.’24 മണിക്കൂര്‍ ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാന്‍ നമുക്ക് സാധിക്കണം.’

‘നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയില്‍ വീഴാത്ത മലയാളികള്‍ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന് വിചാരിച്ച് ഞങ്ങള്‍ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അതെല്ലാം പറഞ്ഞുതീര്‍ക്കാറുണ്ട്. അതൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍കൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.’

Comments are closed.