ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി വീണ്ടും മലയാളത്തിലേക്ക് വീണ്ടും!! ഇനി ഉത്തരം അണിയറയിൽ ഒരുങ്ങുന്നു

0
151

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരങ്ങളിൽ ഒരാളാണ് അപർണ്ണ ബാലമുരളി. സൂററൈ പൊട്രൂ എന്ന സിനിമയിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ അപർണ്ണ മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന ചിത്രമാണ് ഇനി ഉത്തരം. അടുത്തിടെ റീലീസ് ആയ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയുന്നത്. ഒക്ടോബറിൽ ചിത്രം തീയേറ്ററുകളിൽ എത്തും.

ക്രൈം ത്രില്ലെർ ജേണറിലാണ് ചിത്രം ഒരുങ്ങുന്നത്. അത്യന്തം ആകാംഷ തോന്നുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായിയാണ് അപർണ്ണ ചിത്രത്തിൽ അഭിനയിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ.കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.