സൂപ്പർതാര യുഗം അവസാനിച്ചു !!അൻവർ റഷീദ്

0
5106

മലയാളത്തിൽ ഒരു പിടി വാണിജ്യ സിനിമകളുമായി എത്തി ഒടുവിൽ നിർമ്മാതാവ് ആയും നിരൂപക പ്രശംസ നേടിയ സിനിമകളുടെ അമരക്കാരൻ ആയും പ്രവർത്തിച്ചു പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ സംവിധായകനാണ് അൻവർ റഷീദ്. 5 വർഷത്തിന് ശേഷം അൻവർ സംവിധാനം ചെയുന്ന ചിത്രമാണ് ട്രാൻസ്.

മലയാള സിനിമയിൽ സൂപ്പർതാര യുഗം അവസാനിക്കുകയാണെന്നു അൻവർ റഷീദ് പറയുന്നു. അൻവർ റഷീദിന്റെ വാക്കുകൾ ഇങ്ങനെ.. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനര്‍ത്ഥം പുതിയ അഭിനേതാക്കള്‍ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല. ഓരോരുത്തരും അവരുടേതായ രീതിയില്‍ സൂപ്പര്‍സ്റ്റാറുകളാണ്. ആളുകള്‍ക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടുതലും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ, എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം, സോഷ്യല്‍ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്.’

‘യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കികാണുന്നത്.’