എനിക്ക് ഒരു പ്രണയമുണ്ട്, പക്ഷേ അത് സിനിമയിലെ ആളല്ല. !! അനുശ്രീ

0
325

നല്ല വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കടന്നു കൂടിയ നടിയാണ് അനുശ്രീ. ടെലിവിഷൻ ഷോകളിൽ നിന്ന് സിനിമയിലെത്തിയ അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. അനുശ്രീയുടെ പല കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ കുടിയേറിയവ തന്നെയാണ്. ഒട്ടുമുക്കാൽ മുൻനിര നായകന്മാരോടൊപ്പവും വേഷമിട്ട അനുശ്രീക്ക് കൈനിറയെ സിനിമകളുണ്ട് ഇപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അനുശ്രീ തുറന്നു പറഞ്ഞിരുന്നു. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ

“എനിക്ക് ഒരു പ്രണയമുണ്ട്, പക്ഷേ അത് സിനിമയിലെ ആളല്ല. എന്നെ മനസിലാകുന്ന ഒരാൾ. എന്റെ വിജയങ്ങൾക്ക് പിന്നിൽ എന്റെ മാതാപിതാക്കളും, എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എന്ന് ഇപ്പോൾ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ച് ജീവിതത്തിലേക്ക് എന്ന് പോകുമെന്ന് പറയാനാകില്ല. കുറെ നല്ല കഥാപാത്രങ്ങൾ കൂടി അഭിനയിക്കണം”

പ്രണയലേഖങ്ങളെയും കുറിച്ച അനുശ്രീ പറയുകയുണ്ടായി “സിനിമ നടയായതിന് പിന്നാലെ പ്രണയലേഖനങ്ങൾ ലഭിക്കാറില്ല.എന്നാൽ അടുത്തിടെ ഒരു നാലാം ക്ലാസ്സുകാരൻ പയ്യൻ ലവ് ലെറ്റർ തന്നു. ഈ ലെറ്റർ അതികം വൈകാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കും “