അനു മോഹന്റെ മികച്ച തിരിച്ചു വരവ് !! കൈയടി നേടി സുജിത്

0
4908

ഒരു കാലത്തു മലയാള സിനിമയിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന യുവതാരങ്ങളുടെ നിരയിൽ അനു മോഹൻ എന്നൊരു പേര് ഉണ്ടായിരിന്നു. ചെറുതെങ്കിലും മുഖ്യധാരാ സിനിമകളിലെ ചില ശക്തമായ വേഷങ്ങൾ അതിനു അടിയുറപ്പ് നൽകിയിരുന്നു. എന്നാൽ കാലക്രമേണ അനുവിനു നല്ല വേഷങ്ങൾ കുറച്ചു. ഇപ്പോളിതാ നല്ലൊരു വേഷവുമായി അനു നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത് എന്ന വേഷം അനുവിനു കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കും എന്ന് ഉറപ്പാണ്.

തീവ്രം, യു ടു ബ്രൂട്ടസ്, സെവൻത് ഡേ, പിക്കറ്റ് 43 തുടങ്ങിയ ഒരുപിടി നല്ല സിനിമകളിൽ അനു കൈയടി നേടിയിട്ടുണ്ട്. കഥയിൽ വരുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പേസും ആത്മാവും നൽകുന്ന സച്ചിയുടെ തിരക്കഥയുടെ മികവ് അനുവിന്റെ സുജിത് എന്ന കഥാപാത്രത്തിനെയും സഹായിച്ചിട്ടുണ്ട്. അതിനു മേലെ അനു മോഹൻ എന്ന മികച്ച പ്രതിഭയുടെ കൈയൊപ്പ് കൂടെ പതിഞ്ഞപ്പോൾ സി പി ഒ സുജിത്തിന്റെ ഓരോ ഡയലോഗിനും തീയേറ്ററുകളിൽ കൈയടി മുഴങ്ങി

മലയാള സിനിമ വളരുക തന്നെയാണ്. ഒപ്പം പ്രതീക്ഷ നൽകുന്ന ഒരുപിടി താരങ്ങളും. അയ്യപ്പനും കോശിയും എന്ന ചിത്രം മലയാള സിനിമക്ക് പകർന്നു തരുന്ന ഒരു ഊർജമുണ്ട്ആ ഊർജം മുന്നോട്ടുള്ള വിളക്കായി മാറട്ടെ. അനു മോഹനേ പോലെയുള്ള മികച്ച പ്രതിഭകൾ ഇനിയും വരട്ടെ.ഉന്നതിയിലേക്കുള്ള ചവിട്ടു പടിയാകട്ടെ സി പി ഒ സുജിത്.

JINU ANILKUMAR