ട്വൽത്ത് മാനിൽ അനു സിതാര!! ക്യാരക്ടർ പോസ്റ്റർ

0
140

മോഹൻലാലും ജീത്തു ജോസഫും ദൃശ്യം 2 എന്ന സിനിമക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ഒരു ത്രില്ലെർ ചിത്രമായ ട്വൽത്ത് മാൻ അതിന്റെ അവസാന വട്ട മിനുക്ക് പണികളിലാണ്.ഒരൊറ്റ ലൊക്കേഷനിൽ ഷൂട്ട് ചെയ്യപ്പെടുന്ന ചിത്രമാണ് ട്വൽത്ത് മാൻ എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

രാഹുല്‍ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, അനു സിതാര തുടങ്ങി ഒട്ടേറെ താരങ്ങള്‍ ‘ട്വല്‍ത്ത് മാനി’ല്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.ചിത്രത്തിൽ അനു സിതാരയുടെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.മെറിൻ എന്ന കഥാപാത്രമായി ആണ് അനു എത്തുന്നത്.