ചൂട് ആയി വരുന്ന പോലുള്ള വേഷം !! വിമര്ശകന് ചുട്ട മറുപടി നൽകി അമേയ മാത്യുകരിക്ക് എന്ന വെബ് സീരിസിലൂടെ പ്രശസ്തി നേടിയ നടിയാണ് അമേയ മാത്യു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ വളരെയധികം ഫോളോവെർസ് ഉണ്ട്. തന്റെ ചിത്രങ്ങൾ അമേയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാറുണ്ട്. അടുത്തിടെ അമേയയുടെ ചിത്രത്തിന് താഴെ കമന്റ്‌ ചെയ്ത ഒരു വിമര്ശകന് കണക്കിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ആ മറുപടി ഇപ്പോൾ വൈറലാണ്


മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം… ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റ് വന്നത്.‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു വിമർശനം.


ഇതിനെതിരെ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോൾ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ല.’ .

Comments are closed.