അമല പോളും വിജയ്‍യും വേർപിരിയാൻ കാരണം ധനുഷെന്ന് വിജയ്യുടെ അച്ഛൻ

0
1035

അമല പോളും സംവിധായകൻ എ എൽ വിജയ്യും വിവാഹമോചിതരാകാൻ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് അളകപ്പൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ തുറന്നു പറഞ്ഞത്. വിജയ്‌യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അമല പോള്‍ തീരുമാനിച്ചിരുന്നു. എന്നാൽ സിനിമയിലേക്കുള്ള അമലയുടെ തിരിച്ചു വരവാണ് ഇരുവരും വേർപിരിയാൻ കാരണമെന്നു അദ്ദേഹം പറയുന്നു. അഭിനയത്തിലേക്ക് തിരികെ വരാൻ ധനുഷ് ആണ് അമലയെ നിര്ബന്ധിച്ചതെന്നും അളഗപ്പൻ പറയുന്നു

ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷിന്റെ നിർബന്ധം കൊണ്ട് അമല ആ ചിത്രത്തിൽ അഭിനയിച്ചു. പിന്നിട് സിനിമയിൽ സജീവമാകുകയും ചെയ്തു. അതോടെ കുടുംബജീവിതത്തിൽ താളപ്പിഴകളും തുടങ്ങി. അമല പോളിന്റെ അഭിനയത്തോട് ഉള്ള അഭിനിവേശം ആണ് വിജയ്‍യും അമലയും തമ്മിൽ വേർപിരിയാൻ കാരണമെന്നു അളഗപ്പൻ നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അമലയുടെ മുൻ ഭർത്താവിന്റെ അച്ഛന്റെ തുറന്നു പറച്ചിൽ ഒരുപാട് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്

എന്നാൽ എ എൽ വിജയ് അമല സിനിമയിൽ അഭിനയിച്ചത് കൊണ്ടല്ല തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനത്തോടെ ആണ് കാണുന്നത് എന്നും അമല സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ തന്റെ കുടുംബം ശ്രമിച്ചു എന്ന് പറയുന്നത് തെറ്റാണെന്നും വിജയ് പറയുകയുണ്ടായി