വിവാഹ മോചനത്തിന് കാരണം ധനുഷോ..? പ്രതികരിച്ചു അമല പോൾഅമല പോൾ സംവിധായകൻ എ എൽ വിജയ്യുമായി വേര്പിരിഞ്ഞതിനു പിന്നിലെ കാരണങ്ങൾ ഒന്നൊന്നായി നിരത്തി വിജയ്യുടെ അച്ഛൻ അഴകപ്പൻ അടുത്തിടെ രംഗത്ത് വന്നിരുന്നു. നടൻ ധനുഷ് കാരണമാണ് അമല വിജയുമായി വേര്പിരിഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹ ശേഷം അഭിനയ ജീവിതത്തോട് വിട പറയും എന്ന് അമല പറഞ്ഞിരുന്നതായും എന്നാൽ ധനുഷിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അമല സിനിമയിലേക്ക് മടങ്ങി വന്നതെന്നുമാണ് അഴകപ്പൻ പറഞ്ഞത്. പിന്നിട് ഇത് വിവാഹ മോചനത്തിൽ കലാശിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോളിതാ ഈ കാര്യത്തിൽ വിശദീകരണവുമായി അമല രംഗത്തെത്തിയിരിക്കുകയാണ്.തന്റെ തീരുമാനത്തിലാണ് വിവാഹ മോചനം നടന്നതെന്നും അത് മറ്റൊരാളുടെ തലയിൽ ആരോപിക്കരുതെന്നുമാണ് അമല പറഞ്ഞത്. ധനുഷ് വളരെ അടുത്ത സുഹൃത്താണെന്നും ഒരുപാട് നാളുകൾക്ക് മുൻപ് നടന്ന വിവാഹ മോചനത്തെ കുറിച്ചു പറയാൻ കൂടുതൽ പറയാൻ താല്പര്യമില്ല എന്നാണ് അമല പ്രതികരിച്ചത്

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.2017 ൽ ഇരുവരും നിയമപ്രകാരം വേർപിരിഞ്ഞു. അമല പോളിന്റെ അഭിനയത്തോടുള്ള അഭിനിവേശമാണ് ആ ബന്ധം തകരാൻ കാരണമെന്നു അഴകപ്പൻ പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും മകൻ എ എൽ വിജയ് ആ വധം തള്ളിക്കളഞ്ഞിരുന്നു.

Comments are closed.