അല്ലി മോളുടെ ബോറടി മാറ്റാൻ എന്ത് ചെയ്യും !! ടിപ്പ് പറഞ്ഞു കൊടുത്തു പൂർണിമകോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും കനത്ത ജാഗ്രത തുടരുകയാണ്. സ്കൂളുകൾ അടക്കുകയും, പരീക്ഷകൾ റദ്ദ് ചെയുകയും ചെയ്തിരുന്നു. പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ മകൾ അലംകൃതയുടെ ബോറടി മാറ്റുന്നത് എങ്ങനെയെന്നു ആലോചിക്കുകയാണ് സുപ്രിയ. സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച കുറിപ്പിന് താഴെ കമന്റുമായി ചേട്ടത്തിയമ്മ പൂർണിമ എത്തിയിരിക്കുകയാണ് ഇപ്പോൾ.

അല്ലിയെ വീട്ടിൽ തന്നെ പിടിച്ചിരുത്താൻ താൻ ഏറെ കഷ്ടപെടുന്നുണ്ട് എന്നാണ് സുപ്രിയ പറയുന്നത്. എല്ലാവരും എങ്ങനെയാണു മക്കളെ എൻഗേജ് ചെയ്യിപ്പിക്കുന്നത് എന്നും സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചു. അല്ലിയുടെ ചിത്രവും സുപ്രിയ പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിൽ കമന്റുമായി പൂര്ണിമയും എത്തി. പൂര്ണിമയുടെ കമന്റ്‌ ഇങ്ങനെ

‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം,” എന്നാണ് പൂര്‍ണിമ പറഞ്ഞത്. പൂർണിമയെ പോലെ തന്നെ ഒരുപാട് അമ്മമാർ സുപ്രിയയുടെ ചോദ്യത്തിന് മറുപടിയുമായി കമന്റ് ബോക്സിൽ എത്തുകയും ചെയ്തു. അതിൽ പലർക്കും സുപ്രിയ റീപ്ലേയും നൽകി

Comments are closed.