21 വർഷങ്ങൾക്കിപ്പുറവും ശാലിനിക്ക് നൽകിയ വാഗ്‌ദാനം അജിത് ഇതുവരെ തെറ്റിച്ചിട്ടില്ല!! ആ വാഗ്‌ദാനം ഇങ്ങനെ !!തമിഴകത്തിന്റെ പ്രിയ താര ജോഡികളാണ് അജിത്തും ശാലിനിയും . ഒരുമിച്ചു സിനിമകളിൽ അഭിനയിക്കവേ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.1999ൽ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങുന്നത്. ശാലിനിയുടെയും അജിത്തിന്റെയും മക്കളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇവർക്ക് രണ്ടു കുട്ടികളാണ് അനുഷ്‌കയും ആദ്വിക്ക്. 2015 മാർച്ച് രണ്ടിനാണ് ആദ്വിക്ക് അനുഷ്‌കയ്ക്ക് കൂട്ടായി എത്തുന്നത്.

വിവാഹ സമയത്തു ശാലിനിക്ക് നൽകിയ ഒരു വാക്ക് അജിത് ഇപ്പോഴും പാലിച്ചു പോകുകയാണ്. പ്രിയതമക്ക് അജിത് നൽകിയ വാക്ക് എന്തെന്നല്ലേ. ഒരേ സമയം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യില്ല, മാസത്തിൽ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിന് പോകൂ, ബാക്കി 15 ദിവസവും കുടുംബത്തിന് ഒപ്പം ചിലവഴിക്കും.എന്നായിരുന്നു ആ വാക്ക്. എത്ര ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂൾ ആണെങ്കിലും അജിത് ആ വാക്ക് പാലിക്കാറുണ്ട്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ അദ്ദേഹം പരാമവദോയ് ശ്രമിക്കാറുണ്ട്. ഇരുപതു വര്ഷങ്ങളായി അജിത് തൻ പ്രിയതമക്ക് നൽകിയ വാക്ക് പാലിച്ചു പോകുകയാണ് എന്നറിയുമ്പോൾ കൈയടിക്കുകയാണ് സോഷ്യൽ മീഡിയ

മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും പൊതു വേദികളിൽ നിന്നും അകലം പാലിക്കുന്ന ഒരാളാണ് അജിത്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണ്. തീർത്തും ഒരു സാധാരണക്കാരായി ആണ് അദ്ദേഹം ജീവിക്കുന്നത്. തന്റെ പുതിയ ചിത്രമായ വല്ലിമയ്യുടെ ചിത്രീകരണത്തിലാണ് അജിത് ഇപ്പോൾ ഉള്ളത്. അജിത്തിന്റെ കഴിഞ്ഞ ചിത്രം നേർകൊണ്ട പാർവെ സംവിധാനം ചെയ്ത എച് വിനോദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്

Comments are closed.